വയനാട്ടിലെ യുവ കർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്ന്; പോസ്റ്റ്‌മോർട്ടം പൂർത്തിയായി

rajeevan

വയനാട്ടിലെ യുവ കർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് സ്ഥിരീകരണം. മരിച്ച നിലയിൽ കൃഷിയിടത്തിൽ കണ്ടെത്തിയ രാജീവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. രാജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. ആന്തിരക അവയവങ്ങൾക്ക് ഗുരുതര പരുക്ക് സംഭവിച്ചതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി

രാജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്ത് നിലത്തടിച്ചതാകാമെന്നാണ് കരുതുന്നത്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ഇറങ്ങിയതായിരുന്നു രാജീവൻ. പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഏറെ നേരം കഴിഞ്ഞിട്ടും രാജീവൻ തിരികെ വരാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ബത്തേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
 

Tags

Share this story