ബീവറേജിന് മുന്നിൽ വാക്കുതർക്കം; പരിഹരിക്കാനെത്തിയ യുവാവിന് വെട്ടേറ്റു
Nov 13, 2020, 09:23 IST
തിരുവനന്തപുരത്ത് ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപ്പനശാലയിൽ യുവാവിന് വെട്ടേറ്റു. ബാലരാമപുരത്താണ് സംഭവം. മദ്യം വാങ്ങാനെത്തിയ ആളും ജീവനക്കാരനും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ യുവാവിന് വെട്ടേറ്റത്.
വെടിവെച്ചാൻകോവിൽ സ്വദേശി കിരണിനാണ് വെട്ടേറ്റത്. മദ്യം വാങ്ങാനെത്തിയ കത്തി വിൽപ്പനക്കാരനാണ് കിരണിനെ വെട്ടിയത്. ഇയാൾ ക്യൂ തെറ്റിച്ച് കയറിയത് ചോദ്യം ചെയ്ത ജീവനക്കാരനുമായി തർക്കമുണ്ടാകുകയും പരിഹരിക്കാനെത്തിയ കിരണിനെ ഇയാൾ വെട്ടുകയുമായിരുന്നു
സംഭവത്തിന് പിന്നാലെ ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കിരണിനെ ആശുപത്രിയിൽ പ്രവേശിച്ചു