എറണാകുളം തോപ്പുംപടിയിൽ ആറ് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം; പിതാവ് കസ്റ്റഡിയിൽ

എറണാകുളം തോപ്പുംപടിയിൽ ആറ് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം; പിതാവ് കസ്റ്റഡിയിൽ

എറണാകുളം തോപ്പുംപടിയിൽ ആറ് വയസ്സുള്ള പെൺകുട്ടിക്ക് പിതാവിന്റെ ക്രൂര മർദനം. തോപ്പുംപടി സ്വദേശി ആന്റണി രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ് സംഭവത്തിൽ ഇടപെട്ടത്

കുട്ടിയുടെ ദേഹത്താകെ അടിയേറ്റ പാടുകളാണ്. ഇതേ തുടർന്നാണ് നാട്ടുകാർ വിവരം പുറത്തിറയിച്ചത്. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയാണ് ആന്റണി രാജു ജീവിക്കുന്നത്. കുട്ടി ഇയാൾക്കൊപ്പമാണ്. കുട്ടിയെ ഇയാൾ മർദിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ പോലീസ് ശിശുക്ഷേമ ഭവനിലേക്ക് മാറ്റി.

Share this story