ആംസ്റ്റർഡാമിൽ വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി യുവാവ് മരിച്ചു

am

വിമാനത്തിന്റെ എൻജിനിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ആംസ്റ്റർഡാമിലെ ഷിഫോൾ വിമാനത്താവളത്തിലാണ് സംഭവം. പാസഞ്ചർ ജെറ്റിന്റെ കറങ്ങുന്ന ടർബൈൻ ബ്ലേഡുകളിൽ കുടുങ്ങിയാണ് ഇയാൾ മരിച്ചതെന്ന് അധികൃതർ അറിയിച്ചു

വിമാനം ഡെൻമാർക്കിലെ ബില്ലുണ്ടിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു. ഹബ്ബിന്റെ ടെർമിനലിന് പുറത്തുള്ള ഏപ്രണിലാണ് മരണം സംഭവിച്ചത്. മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വിമാനത്തിൽ യാത്രക്കാരെ നീക്കം ചെയ്തതായും അന്വേഷണം ആരംഭിച്ചതായും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള പോലീസ് അറിയിച്ചു. ഹ്രസ്വദൂര എംബ്രയർ ജെറ്റ് വിമാനത്തിലാണ് അപകടം നടന്നത്.
 

Share this story