വാക്കുതർക്കത്തിനിടെ യുവാവിന് കുത്തേറ്റു; 3 പേർ അറസ്റ്റിൽ

Kerala

തിരുവനന്തപുരം: മ​ല​യി​ന്‍കീ​ഴ് വി​ള​വൂ​ര്‍ക്ക​ല്‍ കാ​രം​കോ​ട്ട് കോ​ണ​ത്ത് വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നാ​ലു​പേ​ർ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ള​വൂ​ര്‍ക്ക​ല്‍ കു​ള​ത്തും​ക​ര കാ​രം​കോ​ട്ട് കോ​ണം ശാ​ലി​നി ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍റ മ​ക​ന്‍ എം.​എ​സ്. ശ​ര​ത് (25) ആ​ണ് മ​രി​ച്ച​ത്. സ​മീ​പ​വാ​സി​ക​ളാ​യ അ​ഖി​ലേ​ഷ്, ആ​ദ​ര്‍ശ്, രാ​ജേ​ഷ്, ജോ​യി എ​ന്നി​വ​രാ​ണ് പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ല്‍ ആ​ദ​ര്‍ശി​ന്‍റെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. കു​ത്തേ​റ്റ് കു​ട​ല്‍മാ​ല പു​റ​ത്തു​ചാ​ടി​യ നി​ല​യി​ലാ​ണ് ആ​ദ​ര്‍ശി​നെ ആ​ശു​പ​ത്രി​ലെ​ത്തി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍, സ​ഹോ​ദ​ര​ന്‍ അ​നീ​ഷ്, സു​ഹൃ​ത്ത് സോ​ള​മ​ന്‍ എ​ന്നി​വ​രെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​മീ​പ​ത്തെ ആ​ല​ന്ത​റ​ക്കോ​ണം ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഒ​ത്തു​കൂ​ടി​യ അ​രു​ണ്‍, അ​നീ​ഷ്, സോ​ള​മ​ന്‍, അ​ജി, രാ​ജേ​ഷ് എ​ന്നി​വ​ര്‍ ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ രാ​ജേ​ഷു​മാ​യി ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഉ​ത്സ​വ​ത്തി​നി​ടെ മൈ​ക്ക് സെ​റ്റ് കെ​ട്ടി​യ​തി​നെ ചൊ​ല്ലി വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി. ത​ര്‍ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍ന്ന് രാ​ജേ​ഷി​ന് ക്രൂ​ര​മാ​യി മ​ര്‍ദ​ന​മേ​റ്റു. രാ​ജേ​ഷ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ശ​ര​ത്, അ​ഖി​ലേ​ഷ്, ആ​ദ​ര്‍ശ്, ജോ​യി എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി വി​ഷ​യം ഏ​റ്റു​പി​ടി​ച്ചു. ഇ​താ​ണ് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ അ​രു​ണ്‍ ബി​യ​ര്‍കു​പ്പി പൊ​ട്ടി​ച്ച് ശ​ര​ത്തി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ് ഗു​രു​ത​ര​പ​രു​ക്കു​ക​ളോ​ടെ ശ​ര​ത്തി​നെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രി​ച്ചി​രു​ന്നു.

ടൈ​ല്‍ പ​ണി​ക്കാ​ര​നാ​യ ശ​ര​ത് നാ​ട്ടി​ലെ​ല്ലാ​വ​ര്‍ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. ബ​ന്ധു​വാ​യ രാ​ജേ​ഷി​നെ സം​ഘം ചേ​ര്‍ന്ന് മ​ര്‍ദി​ച്ച വി​വ​ര​മ​റി​ഞ്ഞാ​ണ് ശ​ര​ത് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. പി​താ​വ് മ​ണി​ക​ണ്ഠ​ന്‍ കോ​ണ്‍ഗ്ര​സ് പെ​രു​കാ​വ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​ണ്. ശ​ര​ത്തി​ന്‍റെ മൃ​ത​ദേ​ഹം പൊ​ലീ​സ് ഇ​ന്‍ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ് സി​ന്ധു. സ​ഹോ​ദ​ങ്ങ​ള്‍: ശ​ര​ണ്യ, ശാ​ലി​നി.

Share this story