പിതാവിനെ കൊലപ്പെടുത്തുമെന്ന യുവാവിന്റെ ഭീഷണി; 16കാരി വിഷം കഴിച്ച് മരിച്ചു

16

യുവാവിന്റെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച 16കാരി മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് സംഭവം. അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മൊഗ്രാൽ സ്വദേശി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അൻവറും പെൺകുട്ടിയും തമ്മിൽ സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബം എതിർപ്പ് ഉന്നയിച്ചതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറി. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടുവരുന്ന വഴി പെൺകുട്ടിയെ തടഞ്ഞുനിർത്തിയ അൻവർ ബന്ധത്തിൽ നിന്ന് പിൻമാറിയാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു

ഭയന്ന കുട്ടി വീട്ടിലെത്തിയപാടെ വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മംഗലാപുരത്തെയും ബംഗളൂരുവിലെയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
 

Share this story