ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ചികിത്സക്കിടെ മരിച്ചു

suicide

ബസിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് വരികയായിരുന്ന കുന്ദമംഗലം സ്വദേശി വിജിത്താണ്(34) മരിച്ചത്. 

ബസ് സീറ്റിൽ തളർന്നുവീണ നിലയിലായിരുന്നു വിജിത്ത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
 

Share this story