തലശ്ശേരിയിൽ സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു; ബോംബ് സ്‌ഫോടനമെന്ന് സംശയം
Wed, 12 Apr 2023

തലശ്ശേരി എരഞ്ഞോളി പാലത്ത് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. ഇന്നലെ രാത്രിയാണ് സ്‌ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് സംശയിക്കുന്നത്
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തതയുണ്ടാകൂ.