കൊട്ടാരക്കരയിൽ 106 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Police

കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പട്ടത്താനം സ്വദേശി അമൽ(24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 106 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൊല്ലം റൂറൽ പരിധിയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. 

ബംഗളൂരുവിൽ നിന്നുമാണ് അമൽ എംഡിഎംഎ എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. ബംഗളൂരുവിൽ നിന്നും വരുന്ന വഴി കൊട്ടാരക്കരയിൽ ബസിറങ്ങിയ അമലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയുമായിരുന്നു. തുണിയിൽ പൊതിഞ്ഞ് മൂന്ന് കവറുകളിലായി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
 

Share this story