രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുപോയ പോലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

rahul

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഫോർട്ട് ആശുപത്രിക്ക് മുന്നിലാണ് പോലീസ് വാഹനം തടഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു

പോലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിലേക്ക് കൊണ്ടുപോയത്. രാഹുലിനെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. കന്റോൺമെന്റ് പോലീസാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി.
 

Share this story