യൂത്ത് കോൺഗ്രസ് പ്രവർത്തനം മോശമെന്ന് പറഞ്ഞിട്ടില്ല; ഡിവൈഎഫ്‌ഐ പുകഴ്ത്തലിൽ വിശദീകരണം
Wed, 3 May 2023

ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയതിൽ വിശദീകരണവുമായി രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു
ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം നല്ല ഉദ്ദേശത്തോടെയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനത്തിലാണ് ചെന്നിത്തല ഡിവൈഎഫ്‌ഐയെ പുകഴ്ത്തി സംസാരിച്ചത്. കൊൊവിഡ് കാലത്ത് നാട്ടിൽ സജീവമായത് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണം മാതൃകയാണ്. കൊവിഡ് സമയത്ത് യൂത്ത് കോൺഗ്രസ് ഉണ്ടാക്കിയ യൂത്ത് കെയറിൽ കെയർ ഉണ്ടായിരുന്നില്ല എന്നുമാണ് ചെന്നിത്തല പറഞ്ഞിരുന്നത്.