യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; കാസർകോട് സ്വദേശി ജെയ്‌സൺ പിടിയിൽ

youth congress

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാസർകോട് സ്വദേസി ജെയ്‌സൺ കീഴടങ്ങി. കാസർകോട് ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെയ്‌സൺ. കേസിലെ മുഖ്യപ്രതിയായ ഇയാൾ കോടതി നിർദേശപ്രകാരമാണ് കീഴടങ്ങിയത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജരേഖയുണ്ടാക്കിയത് ജെയ്‌സണാണ്. അതേസമയം കീഴടങ്ങിയാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദേശിച്ചിരുന്നു

നേരത്തെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാൻ ആപ് നിർമിച്ചവരിൽ ഒരാളായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദൻ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജെയ്‌സണെ ആപ് നിർമിക്കാൻ സഹായിച്ചത് രാകേഷ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
 

Share this story