കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തുണിയുരിഞ്ഞ് കാണിച്ച് യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം
Sep 13, 2020, 19:14 IST
കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വിചിത്ര പ്രതിഷേധവും അസഭ്യവർഷവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പൊതുപരിപാടി കഴിഞ്ഞെത്തിയ എംഎൽഎയെ തടഞ്ഞുനിർത്തി ചീത്ത പറയുകയും തുണിയുരിഞ്ഞ് കാണിക്കുകയുമായിരുന്നു
നിയമസഭയിലെ അവിശ്വാസ പ്രമേയ ചർച്ചക്കിടെ കോവൂർ കുഞ്ഞുമോൻ കോൺഗ്രസ് പ്രവർത്തകരെ മോശമായി ചിത്രീകരിച്ചുവെന്നാണ് തുണിയുരിഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. വരും ദിവസങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാകുമെന്നും ഇവർ പറയുന്നു. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി