മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ക്യാമറകൾ തട്ടിമാറ്റി
Thu, 16 Mar 2023

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം. ചില യൂത്ത് കോൺഗ്രസുകാർ ക്യാമറകൾ തട്ടിമാറ്റി. മാധ്യമപ്രവർത്തകരും യൂത്ത് കോൺഗ്രസുകാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി. പോലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പലതവണ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി റിയാസ് എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഇതിന് ശേഷമാണ് ബാരിക്കേഡുകൾ തള്ളിമാറ്റി പോകാനുള്ള യൂത്ത് കോൺഗ്രസുകാരുടെ ശ്രമം പോലീസ് തടഞ്ഞത്. നേർക്കുനേർ ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെയാണ് മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചത്.