വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

pinarayi
വയനാട്ടിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു. എന്നാൽ ആരെയും കരുതൽ തടങ്കലിലെടുത്തിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.
 

Share this story