കക്കാടംപൊയിലിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

accident
കോഴിക്കോട് കക്കാടംപൊയിലിൽ ആനക്കല്ലുംപാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരു യുവാവിന് അപകടത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. കക്കാടംപൊയിലിൽ നിന്ന് കൂമ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ നവംബറിൽ സ്‌കൂട്ടർ മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ച അതേ സ്ഥലത്താണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.
 

Share this story