തിരുവനന്തപുരം പാറശാലയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

accident
തിരുവനന്തപുരം പാറശാലയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. പാറശാല സ്വദേശി സജികുമാറാണ്(22) മരിച്ചത്. നിയന്ത്രണം വിട്ട കാർ അടുത്തുണ്ടായിരുന്ന വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ പൊൻവിള സ്വദേശി അമൽ ദേവ് മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.
 

Share this story