കോഴിക്കോട് ചെറുവണ്ണൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

accident
കോഴിക്കോട് ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ സ്വദേശി ടി പി റൗഫാണ്(33) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. സ്‌കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്നും തെറിച്ചുവീണ റൗഫ് ട്രക്കിനടിയിൽപ്പെടുകയായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
 

Share this story