പള്ളി പെരുന്നാളിനിടെ പടക്കം ബൈക്കിൽ വീണ് തീപിടിച്ച് പൊള്ളലേറ്റ യുവാവ് ചികിത്സക്കിടെ മരിച്ചു

sreekanth

പള്ളി പെരുന്നാളിനിടെ പൊട്ടിച്ച പടക്കം വീണ് ബൈക്കിന് തീപിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി പരിയാരം സ്വദേശി മൂലക്കുടിയിൽ ദിവാകരന്റെ മകൻ ശ്രീകാന്താണ്(25) മരിച്ചത്. ജനുവരി 27ന് പരിയാരം കപ്പേളക്ക് സമീപത്ത് ഇറച്ചി വാങ്ങാൻ എത്തിയതായിരുന്നു ശ്രീകാന്ത്. അമ്പ് പെരുന്നാളിന്റെ ഭാഗമായി പൊട്ടിച്ച പടക്കം ശ്രീകാന്തിരുന്ന ബൈക്കിന് മുകളിലേക്ക് വീണ് തീ പിടിക്കുകയായിരുന്നു

വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിർധന കുടുംബാംഗമാണ്. നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് ഇതുവരെയുള്ള ചികിത്സാ ചെലവിന് പണം സ്വരൂപിച്ചിരുന്നത്.
 

Share this story