മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു; ഈ മാസത്തെ അഞ്ചാമത്തെ മരണം

mm

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്‌ലിസാനാണ്(22) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

ആരോഗ്യസ്ഥിതി മോശമായതോടെ 18ാം തീയതിയാണ് തജ്‌ലിസാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് മുമ്പ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം വർധിക്കുകയാണ്. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ച അഞ്ചാമത്തെ ആളാണ് തജ്‌ലിസാൻ
 

Share this story