ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിലേക്ക് ചാടിയ യുവാവ് മുങ്ങിമരിച്ചു

mungi maranam

ഓടുന്ന ട്രെയിനിൽ നിന്നും ചാലക്കുടി പുഴയിലേക്ക് ചാടിയ യാത്രക്കാരൻ മുങ്ങിമരിച്ചു. എറണാകുളം-ബംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസിലെ യാത്രക്കാരനായ രാമകൃഷ്ണൻ ബവേദിയാണ്(32) മരിച്ചത്. മധ്യപ്രദേശ് മാൻഡല സ്വദേശിയാണ്

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആലുവയിൽ നിന്ന് നാഗ്പൂരിലേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തിരുന്നത്. ട്രെയിൻ പാലത്തിലെത്തിയപ്പോൾ ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു. യുവാവ് ചാടുന്നത് കണ്ട ട്രെയിനിലെ മറ്റ് യാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. 

പോലീസും അഗ്നിരക്ഷ സേനയുടെ സ്‌കൂബ ടീമും നടത്തിയ പരിശോധനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
 

Share this story