വണ്ടാനത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

salman

അമ്പലപ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാനാണ്(20) മരിച്ചത്

ചൊവ്വാഴ്ച വൈകുന്നേരമാണ് വണ്ടാനത്ത് സുഹൃത്തുക്കൾക്കൊപ്പം സൽമാൻ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

പിന്നീട് പുന്നപ്രയിൽ നിന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Share this story