മലപ്പുറം നിലമ്പൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

suicide

മലപ്പുറം നിലമ്പൂരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞി മാങ്ങാട് സ്വദേശി ഷിബുവാണ്(42) മരിച്ചത്. 

കിണറിന്റെ പടവിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഫയർഫോഴ്‌സ് സംഘമെത്തിയാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
 

Share this story