പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 17, 2026, 10:39 IST
കൊല്ലം പുനലൂരിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് പുനലൂർ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്‌ളാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകളുണ്ട്. കെവിൽ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നുവെങ്കിലും കോടതി വെറുതെവിട്ടിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മദ്യപിച്ച് ലക്കുകെട്ട് ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്. ഫ്‌ളാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും ഷിനുവിന്റെ മൊബൈലും കണ്ടെത്തി.
