കാട്ടാക്കടയിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്; സ്‌കൂട്ടർ യാത്രികനെ 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി

accident

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടറുമായാണ് കൂട്ടിയിടിച്ചത്. കാട്ടാക്കട നക്രാംചിറയിലാണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രികനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു

മുഖത്തും കൈകളിലും കാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറിൽ ഇടിച്ച ശേഷം ടിപ്പറിൽ കുടുങ്ങിയ യുവാവിനെ 100 മീറ്ററോളം വലിച്ചുകൊണ്ടു പോയ ശേഷമാണ് ടിപ്പർ നന്നത്. 

കഴിഞ്ഞ ദിവസം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തിൽ അധ്യാപകന് ജീവൻ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്‌കൂട്ടർ യാത്രികനായ വിദ്യാർഥി അനന്തു മരിച്ചത്.
 

Share this story