മൂവാറ്റുപുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

accident

മൂവാറ്റുപുഴ കക്കടാശേരി ഇളങ്ങവം കവലയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അഞ്ചൽപെട്ടി തുരുത്തേൽ സ്വദേശി പുത്തൻപുരയിൽ വിനീതാണ് മരിച്ചത്

ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിനീത് സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു

നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റാണ്.
 

Share this story