കരമനയിൽ യുവാവിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഒരാൾ കസ്റ്റഡിയിൽ

murder

കരമനയിൽ യുവാവിനെ മൂന്നംഗ സംഘം കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു മിനിറ്റോളം നേരം കമ്പി വടി കൊണ്ട് പ്രതികൾ അഖിലിനെ വളഞ്ഞിട്ട് അടിക്കുന്നുണ്ട്

ഇതിന് ശേഷം ആറ് തവണ അഖിലിന്റെ ദേഹത്തേക്ക് വലിയ കല്ല് എടുത്ത് ഇടുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് സംശയം. വിനീത്, അനീഷ്, അപ്പു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്

കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണയാണ് പ്രതികൾ വന്ന വണ്ടിയോടിച്ചത്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story