കോട്ടയം ചാലുങ്കൽപ്പടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു; മൃതദേഹം കണ്ടത് രാവിലെ

vishnu

കോട്ടയം ചാലുങ്കൽപടിക്ക് സമീപം ബൈക്ക് അപകടത്തിൽ പെട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സിആർ വിഷ്ണുരാജാണ്(30) മരിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി പിആർഒ ആയിരുന്നു. ഡിവൈഎഫ്‌ഐ ഇത്തിത്താനം മേഖല കമ്മിറ്റി അംഗമാണ്

പരുക്കേറ്റ യുവാവ് രാത്രി മുഴുവൻ ഓടയിൽ കിടന്നെങ്കിലും ആരുമറിഞ്ഞില്ല. പുലർച്ചെ നടക്കാനിറങ്ങിയവരാണ് ചാലുങ്കൽപടിക്കും തറയിൽപാലത്തിനും ഇടയിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടത്. സമീപത്ത് പരിശോധന നടത്തിയപ്പോൾ ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ വിഷ്ണുരാജിന്റെ മൃതദേഹവും കണ്ടു

എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
 

Share this story