കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം കറുകച്ചാൽ തൊണ്ണശേരിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. അതുൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി അതുലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അതുൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Share this story