കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
Feb 27, 2026, 08:25 IST
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം.ആറളം ഫാം പത്താം ബ്ലോക്കിലെ അനീഷാണ് മരിച്ചത്. പുലർച്ചെ മൂത്രമൊഴിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഇയാളെ കാട്ടാന ആക്രമിച്ചത്.
അനീഷിന്റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണിത്. കാട്ടാനകൾ തമ്പടിക്കുന്ന മേഖലയുമാണ്. നേരെത്തെയും പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ 11 പേർക്ക് ഇവിടെ കാട്ടനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി.
