എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ

Police
എറണാകുളം നഗരത്തിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story