കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ
Sep 6, 2025, 10:08 IST

കൊല്ലത്ത് വെൽഡിംഗ് തൊഴിലാളിയായ യുവാവനെ വീട്ടിൽ കയറി കുത്തിക്കൊന്നു. നെടുവത്തൂർ പഞ്ചായത്ത് കുഴയ്ക്കാട് വാർഡിൽ ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമസുന്ദർ(42) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസി ധനേഷിനെ(37) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമിനെ ധനേഷ് കഴുത്തിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണമെന്ന് ആവശ്യപ്പെട്ട് ശ്യാമിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെയാണ് അർധരാത്രി വീണ്ടുമെത്തി കൊലപാതകം നടത്തിയത്.