ആലപ്പുഴയിൽ മദ്യപിച്ചുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; ഒരാൾ കസ്റ്റഡിയിൽ
Sep 26, 2026, 12:59 IST
ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ചുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. ചുങ്കം പാലത്തിന് സമീപത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് വട്ടയാൽ സ്വദേശി അഫ്സൽ (41) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
