കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു; നഗരസഭാ കൗൺസിലറും മകനും പിടിയിൽ

Police

കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നഗരസഭ കൗൺസിലർ അനിൽ കുമാറും മകൻ അഭിജിത്തും പോലീസ് കസ്റ്റഡിയിൽ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ്(23) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. 

അനിൽ കുമാറിന്റെ വീടിന് മുന്നിൽ വെച്ചാണ് ആദർശ്  കൊല്ലപ്പെട്ടത്. അഭിജിത്തും കൊല്ലപ്പെട്ട ആദർശനം തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു

തർക്കം സംഘർഷത്തിലെത്തിയതോടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
 

Tags

Share this story