ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയ്ക്കുള്ളിലിട്ട് കുത്തിക്കൊന്നു; ശരീരത്തിൽ 20ലേറെ കുത്തുകൾ

binoy

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. ഫോർട്ട് കൊച്ചി സൗദി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടത്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം

വീടിന് അടുത്തുള്ള കടയുടെ ഉള്ളിലിട്ടാണ് ബിനോയിയെ കുത്തിയത്. 20ലേറെ തവണ അലൻ ബിനോയിയെ കുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ് ബിനോയ് അലറിക്കരയുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കട അടച്ചിട്ടിരുന്നതിനാലും പുറത്ത് മഴയുണ്ടായിരുന്നതിനാലും കടയ്ക്ക് പുറത്തുള്ള ആരും തന്നെ സംഭവം അറിഞ്ഞിരുന്നില്ല

ബിനോയിയെ കൊല്ലുമെന്ന് അലൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബിനോയ് കൂട്ടുകാരോടും പറഞ്ഞിരുന്നു.
 

Share this story