തൃശ്ശൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

biju

തൃശ്ശൂർ ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലൂർ സ്വദേശി പൂതോട്ട് വീട്ടിൽ ബിജുവാണ്(42) മരിച്ചത്

കഴിഞ്ഞ രണ്ട് ദിവസമായി ബിജുവിനെ കാണാനില്ലായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി വരികയായിരുന്നു

വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ഫയർ ഫോഴ്‌സ് എത്തി മൃതദേഹം എടുത്ത് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി
 

Share this story