ചാത്തന്നൂരിൽ ആളൊഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം

suicide

ചാത്തന്നൂർ ഉളിയനാട് ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉളിയനാട് വേടർ കോളനിയിലെ യുവാവിന്റേതാണ് മൃതദേഹം. മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ്.

ശരീര ഭാഗങ്ങൾ തെരുവ് നായ്ക്കൾ കടിച്ചെടുത്തിട്ടുണ്ട്. ഇയാളെ നാല് ദിവസമായി കാണാനില്ലായിരുന്നതായി ബന്ധുക്കൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്

ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യപാനികളുടെ സ്ഥിരം സങ്കേതത്തിലാണ് മൃതദേഹം കണ്ടത്.
 

Share this story