വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

murder
കോഴിക്കോട് വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരാൾക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പിൽ ഹിജാസിനാണ് കുത്തേറ്റത്. തമിഴ്‌നാട് സ്വദേശി അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കയ്യാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story