കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലം കുന്നിക്കോട് വിളക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വിളക്കുടി സ്വദേശി ജോമോനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ റെയിൽവേ ഉദ്യോഗസ്ഥനാണ്

സ്ത്രീധന പീഡനത്തെ തുടർന്നാണ് ഇയാളുടെ ഭാര്യ ജയമോൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പരാതിപ്പെടുന്നു. ജയമോളും ജോമോനും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Share this story