കുണ്ടറ പീഡന പരാതി: പോലീസ് സ്‌റ്റേഷനിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

കുണ്ടറ പീഡന പരാതി: പോലീസ് സ്‌റ്റേഷനിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ട സ്ത്രീ പീഡന പരാതി പോലീസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച പ്രവത്തകർ കുണ്ടറ പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

അമ്പതോളം പേരാണ് പ്രതിഷേധവുമായി എത്തിയത്. സ്റ്റേഷന് മുന്നിൽ ഇവരെ പോലീസ് തടയുകയായിരുന്നു. പീഡന പരാതി ഒതുക്കാൻ ഇടപെട്ട മന്ത്രി രാജിവെക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

Share this story