അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട ഒമ്പത് പേരെയും രക്ഷപ്പെടുത്തി

അടിമാലി കുറത്തിക്കുടിയിൽ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട ഒമ്പത് പേരെയും രക്ഷപ്പെടുത്തി

ഇടുക്കി അടിമാലി കുറുത്തിക്കുടി വനത്തിനുള്ളിൽ ചങ്ങാടം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് കാണാതായ ഒമ്പത് പേരെയും രക്ഷപ്പെടുത്തി. പ്രദേശവാസികളാണ് ഇവരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്.

പെരുമ്പൽക്കുത്ത്, ആനക്കുളം, അമ്പതാം മൈൽ പുഴകൾ സംഗമിക്കുന്ന കുറത്തിമല ചുഴലിവയലിലാണ് അപകടം നടന്നത്. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് അപകടത്തിൽപ്പെട്ടത്.

Share this story