അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നു: വിമർശനവുമായി ജി സുധാകരൻ

അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നു: വിമർശനവുമായി ജി സുധാകരൻ
[ad_1]

ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് പിഡബ്ല്യുഡി, റവന്യു, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന പല പഠനങ്ങളുമുണ്ട്. താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പണി കഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്ന് കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ പറഞ്ഞു

ഫോർത്ത് എസ്‌റ്റേറ്റ്, റബർ എസ്‌റ്റേറ്റ് ആയി മാറിയിരിക്കുകയാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നു. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ പാർട്ടിവിരുദ്ധരാക്കി മാറ്റാൻ ശ്രമിക്കുകയാണ്. അഴിമതിക്കാർക്കാണ് ഇപ്പോൾ ആദരം കിട്ടുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
 


[ad_2]

Tags

Share this story