ഓപ്പറേഷന്‍ സാഗര്‍ റാണി: 35,786 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ഓപ്പറേഷന്‍ സാഗര്‍ റാണി: 35,786 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മീന്‍ പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 291 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 22 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ ഏറ്റവുമധികം കേടായ മത്സ്യം പിടികൂടിയത് ഇന്നാണ്.

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം മത്സ്യവും ബുധനാഴ്ച 7558 കിലോഗ്രാം മത്സ്യവും വ്യാഴാഴ്ച 7755 കിലോഗ്രാം മത്സ്യവും വെള്ളിയാഴ്ച 11756 മത്സ്യവും ഇന്ന് 35,785.5 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 98379.5 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

Share this story