കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാംഗത്തിന് ജോലി

കാട്ടാന ആക്രമണത്തിൽ മരിച്ച രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാംഗത്തിന് ജോലി
[ad_1]

വയനാട് കല്ലൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവ് രാജുവിന്റെ കുടുംബത്തിന് 11 ലക്ഷം രൂപ നൽകുമെന്ന് സർക്കാർ. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ അംഗത്തിന് താത്കാലിക ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സ്ഥിരം ജോലി പരിഗണിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

പ്രതിഷേധത്തെ തുടർന്ന് നടത്തിയ സർവകക്ഷി യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുന്നതിന് നിയമഭേദഗതി വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. ട്രൈബൽ വകുപ്പ് വീട് വെച്ച് നൽകും. വീട്ടിലേക്കുള്ള റോഡ് നന്നാക്കാൻ നടപടി സ്വീകരിക്കും

കുട്ടിയുടെ പഠനം സർക്കാർ വഹിക്കും. ഫെൻസിംഗും ലൈറ്റും സ്ഥാപിക്കും. കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ രാജുവിന്റെ ബന്ധു ബിജുവിന് വികലാംഗ പെൻഷൻ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 


[ad_2]

Tags

Share this story