കാരാട്ട്‌ ഫൈസൽ ജയിച്ച വാർട്ടിൽ പാർട്ടി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്; ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

കാരാട്ട്‌ ഫൈസൽ ജയിച്ച വാർട്ടിൽ പാർട്ടി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്; ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

കാരാട്ട്‌ ഫൈസൽ മത്സരിച്ചിരുന്ന ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. ഇവിടെ മത്സരിച്ച എൽ ഡി എഫ് സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി.

എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഫൈസലിനെയാണ് ആദ്യം തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പേരുയർന്നതോടെ സ്ഥാനാർഥിത്വത്തിൽ നിന്ന് സിപിഎം പിന്നോട്ടുപോയി. ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റായ ഒ പി റഷീദാണ് ഇവിടെ മത്സരിച്ചത്.

എന്നാൽ ഫലം വന്നപ്പോൾ ഒരു വോട്ട് പോലും റഷീദിന് ലഭിച്ചില്ല. ഇത് സംസ്ഥാനവ്യാപകമായി തന്നെ ചർച്ചയാകുകയും സിപിഎമ്മിന് വലിയ നാണക്കേട് ആകുകയും ചെയ്തിരുന്നു.

Share this story