കാസർകോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

[ad_1]

കാസർകോട് ബദിയടുക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ വിമർശനം. കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഷോക്കേറ്റാണ് മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ്(21) മരിച്ചത്. മരണകാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു

അപകടമുണ്ടായ ഉടനെ ബദിയടുക്ക സെക്ഷൻ ഓഫീസിലേക്ക് വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല. അര മണിക്കൂർ നേരം നിരന്തരം പരിശ്രമിച്ചിട്ടും മറുപടി ലഭിച്ചില്ല. യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും ഷോക്കേറ്റതോടെ രക്ഷാദൗത്യം വൈകി

യുവാവിനെ രക്ഷിക്കാൻ കഴിയാതിരുന്നത് ഇക്കാരാണത്താലാണെന്ന് നാട്ടുകാർ പറയുന്നു. കാറിലുണ്ടായിരുന്ന ഷമ്മാസിന്റെ സഹോദരൻ മൊയ്തീൻ സർവാസ് ഷോക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
 


[ad_2]

Tags

Share this story