കൊച്ചിയിലെ വെള്ളക്കെട്ട്: കോർപറേഷനെ പിരിച്ചുവിടേണ്ട കാലം കഴിഞ്ഞുവെന്ന് വിനായകൻ; ജി സി ഡി എ ബിൽഡിംഗ് പൊളിച്ചുകളയണം

കൊച്ചിയിലെ വെള്ളക്കെട്ട്: കോർപറേഷനെ പിരിച്ചുവിടേണ്ട കാലം കഴിഞ്ഞുവെന്ന് വിനായകൻ; ജി സി ഡി എ ബിൽഡിംഗ് പൊളിച്ചുകളയണം

കൊച്ചിയിലെ വെള്ളക്കെട്ടിന് കോർപറേഷനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. കൊച്ചി കോർപറേഷനെ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. ആർക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയിൽ നടക്കുന്നതെന്നും വിനായകൻ പറഞ്ഞു.

ജി സി ഡി എ ബിൽഡിംഗ് തല്ലിപ്പൊളിച്ച് കളയണം. ആദ്യം അവരൊരു മറൈൻ ഡ്രൈവ് ഉണ്ടാക്കി. ആർക്കോ വേണ്ടി. ഇനി കുറച്ചുകൂടിയേ കൊച്ചിക്കായൽ നികത്താനുള്ളു. അതുകൂടി നികത്തി തന്നാൽ വളരെ സന്തോഷമാകുമെന്നും വിനായകൻ പരിഹസിച്ചു.

കായൽ കയ്യേറ്റത്തിന് കൂട്ടുനിന്ന ശേഷം ഇപ്പോൾ വിലപിക്കുകയാണ്. ആർക്കുവേണ്ടിയാണ് കായലുകൾ നികത്തി കൊണ്ടിരിക്കുന്നതെന്നും വിനായകൻ ചോദിച്ചു. ഇവിടെയുണ്ടായിരുന്ന തോടുകളെല്ലാം എവിടെപ്പോയി. തോടുകളെല്ലാം ചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണെന്നും വിനായകൻ പറഞ്ഞു

 

Share this story