കോഴിക്കോട് കതക് തള്ളിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ നാലര പവന്റെ മാല കവർന്നു

കോഴിക്കോട് കതക് തള്ളിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ നാലര പവന്റെ മാല കവർന്നു
[ad_1]

മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചു കടന്നു കളഞ്ഞു. ചക്കിട്ടപാറ - പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഒകാരേശ്വര ക്ഷേത്രത്തിനു സമീപത്ത് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്. 

ഇന്നലെ രാത്രി ഒൻപത് മണിക്ക് മുഖം മൂടി ധരിച്ച് കറുത്ത കോട്ടിട്ട ആളാണ് കായലാടുമ്മൽ സുമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി (55) കഴുത്തിനു കയറി പിടിച്ച് മാല പൊട്ടിച്ചെടുത്തത്. സുമ ടോയ്ലറ്റിൽ പോയി വന്ന് അടുക്കള വാതിൽ അടയ്ക്കുമ്പോൾ മോഷ്ടാവ് തള്ളിത്തുറന്നാണ് അകത്ത് കയറിയത്. 

വീട്ടമ്മയുടെ നാലേകാൽ പവൻ സ്വർണ മാലയുടെ താലിയും, ഒരു കഷണവും മാത്രമാണ് തിരികെ ലഭിച്ചത്. വീട്ടമ്മയുടെ ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കള്ളനെ കണ്ടെത്താൻ സാധിച്ചില്ല. സുമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


[ad_2]

Tags

Share this story