നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു; ആക്രമണം പുലർച്ചെ ജോലിക്ക് പോകവെ
Jul 6, 2024, 10:54 IST

[ad_1]
[ad_2]
മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു. കാരപ്പുറം സ്വദേശി നൗഫലിനാണ്(40) ഇന്ന് പുലർച്ചെ വെട്ടേറ്റത്. ബൈക്കിൽ ടാപ്പിംഗിന് പോകുമ്പോൾ നാലരയോടെയാണ് ആക്രമണം നടന്നത്
നൗഫലിന്റെ ചെവിക്ക് പിന്നിൽ പരുക്കേറ്റു. നൗഫലിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് നൗഫൽ പോലീസിന് മൊഴി നൽകി
സംഭവത്തിൽ എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് ആക്രമണത്തിന് കാരണമെന്നും ആരാണ് ആക്രമിച്ചതെന്നും ഉടൻ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
[ad_2]