നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നിലേക്ക് നീങ്ങി മതിലും ഗേറ്റും ഇടിച്ചു തകർത്തു

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നിലേക്ക് നീങ്ങി മതിലും ഗേറ്റും ഇടിച്ചു തകർത്തു
[ad_1]

കോട്ടയത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ച് തകർത്തത്. ബസ് സ്റ്റാൻഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടുനീങ്ങി പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലും തകർക്കുകയായിരുന്നു

റോഡിൽ മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തത് വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് അപകടം നടന്നത്. 

ബ്രേക്ക് നഷ്ടമായ ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡിന് എതിർ വശത്തുള്ള മതിലിലും ഗേറ്റിലും ഇടിക്കുകയായിരുന്നു. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്ന സമയത്താണ് അപകടം.
 


[ad_2]

Tags

Share this story